സൂഫിസം - ഒരാമുഖക്കുറിപ്പ്
സൂഫിസം എല്ലാ മതങ്ങളിലുമുണ്ട്. എല്ലാ മതങ്ങളും ഉള്‍പെട്ടതാണ് സൂഫിസം. പിന്നെ എവിടെയാണ് സംഘടിതവും സാമ്പ്രതായികവുമായ മതങ്ങളില്‍ നിന്നും സൂഫിസം വഴി പിരിയിന്നത്. ഒരു കഥ പറയാം.
പ്രഥമ സൂഫി വനിതയായിരുന്ന റാബിയത്തുല്‍ അദവിയ്യ ഒരിക്കല്‍ ബാഗ്ദാദിലെ ഒരു ഗ്രാമ വീഥിയിലൂടെ നടന്നു നീങ്ങകയായിരുന്നു അപ്പോഴാണ് തൊട്ടടുത്ത മദ്രസ്സ(മത പഠന വിദ്യാലയം)യില്‍ നിന്നും ഒരു മുല്ല കുട്ടികളോടായി ഇപ്രകാരം പറയുന്നത് റാബിയ കേള്‍ക്കാന്‍ ഇടവന്നത്. “നിങ്ങള്‍ അല്ലാഹുവിന്റെ വാതില്‍ എപ്പോഴു മുട്ടിക്കൊണ്ടിരിക്കുക അത് നിങ്ങളുടെ മുമ്പില്‍ തുറക്കുന്നതുവരെ”. മുല്ലയുടെ അനുവാദം കാത്തു നില്‍ക്കാതെ അവിടേക്ക് കയറിച്ചെന്ന റാബിയ, കരുണാമയനും, സ്‌നേഹദാതാവും സര്‍വ്വവ്യാപിയുമായ ദൈവത്തോടുള്ള പ്രണയത്തില്‍ മാത്രം ജീവിച്ച സൂഫി കവയത്രി മുല്ലയോടായി ഇപ്രകാരം പറയുന്നു. നിങ്ങള്‍ ദയവുചെയ്ത് കുട്ടികള്‍ക്ക് ഇപ്രകാരം തിരുത്തി പറഞുകൊടുക്കുക. “ദൈവത്തിന്റെത് ഒരിക്കലും അടക്കാത്ത വാതിലാണ് അത് ഓരോ ജീവജാലങള്‍ക്കുമായ് സദാ തുറന്നിടപ്പെട്ടതാണ് ആ സ്‌നേഹ കവാടം അതുകൊണ്ട് തന്നെ അതില്‍ ആരും മുട്ടേണ്ടതില്ല ആര്‍ക്കും യഥേഷ്റ്റം അതില്‍ പ്രവേശിക്കാം ” കുറച്ചുകൂടി തെളിയിച്ച് പറഞ്ഞാല്‍ ദൈവത്തിന് ഒരു വാതിലുകളോ മതില്‍ക്കെട്ടുകളോ ഇല്ല തന്നെ.
കവികളുടെ കവിയായ സൂഫിവര്യന്‍ ജലാലുദ്ദീന്‍ റൂമിയുടെ ഈ കഥ സുപരിചിതമാണ്. ഇന്ത്യയില്‍ ഒരുകൂട്ടം മനുഷ്യര്‍ ആനയെ കണ്ടത് . ഇരുട്ടിലായിരുന്നു സംഭവം. കാലുകള്‍ സ്പര്‍ശിച്ചവര്‍ക്ക് ആന ഒരു സിലിണ്ടര്‍ പോലയാണ് എന്നത്രെ തോന്നിയത്. ചെവി അനുഭവിച്ച ഒരുക്കൂട്ടം വിയോജിച്ചുകൊണ്ട് പറയുന്നഅതാവട്ടെ ആന ഒരു ഫാന്‍ പോലെയുള്ള അനുഭവമാണെന്ന്. അങ്ങനെ നീളുന്നു അവരുടെ അറിവുകള്ളും വിവരണങളും. അലോചിച്ചു നോക്കൂ എല്ലാം ഒരോ അര്‍ത്ഥത്തില്‍ ശരിയാണ്. അതേ സമയം വളരെ ശുഷ്കവുമാണ്. എന്നാല്‍ അവരുടെ കയ്യില്‍ അപ്പോള്‍ ഒരു മെഴുകുതിരി ഉണ്ടായിരുന്നെങ്കിലോ?. അവര്‍ക്കെല്ലാം ആനെയെ മൊത്തമായും തെളിഞ്ഞും കാണാമായിരുന്നു. നമ്മുടെ ഉള്ളില്‍ ഗുപ്തമായിരിക്കുന്ന അറിവിന്റെ ആത്മീയ ചൈതന്യമാണ് യഥാര്‍ത്ഥത്തില്‍ ഈ മെഴുകുതിരി നാളം. ഈ പ്രകാശത്തിനു വേണ്ടിയുള്ള അനന്തവും നിരന്തരവുമായ അന്വേഷണത്തിന്റെ വഴിയിലാണ് സൂഫിസത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഈ പവിത്രമായ യാത്രയുടെ വഴിയില്‍ സര്‍വ്വവും ഒന്നവുന്നു പൂര്‍ണ്ണതയോടടുക്കുന്നു.
അവ്യക്തതയുടെ സൌന്ദര്യം
റൂമിയുടെ ഈ കഥക്ക് മുകളില്‍ പറഞ്ഞതിലും കവിഞ്ഞ ഒരു തലമില്ലേ എന്നു സൂക്ഷ്മമായ നിരീക്ഷണങ്ങളില്‍ നിന്നും മനസ്സിലാവേണ്ടതാണ്. മെഴുകുതിരി വെളിച്ചത്തില്‍ നിന്നും നമുക്ക് ദൃശ്യമാവുന്നത് ത്രിമാന ദൃശ്യങ്ങള്‍ മാത്രമാണ്. ഒരു പക്ഷേ അതിനപ്പുറത്തേക്കും വളരെ സൂഷ്മമായ ചില സത്യത്തിന്റെ സുന്ദരമായ മുഖങ്ങള്‍ മറഞ്ഞുകിടക്കുന്നുണ്ടാവാം. ആ തരത്തിലുള്ള ഒരു ബോധ്യം കൂടി ഈ മെഴുകുതിരി നാളം പകര്‍ന്നു നല്‍കുന്നുണ്ട്. ആ ബോധ്യമാണ് നമ്മുടെ ഹൃദയത്തെ വിനയാന്വിതമാക്കുന്നത്, ലോലമാക്കുന്നത്. ആ കാഴ്ചയുടെ സൌന്ദര്യം സ്വായത്തമാകാനോ അനുഭവിക്കാനോ ഉള്ള നിരന്തരവും അനന്തവുമായ ആത്മാന്വേഷണത്തിന് നമ്മെ പ്രാപ്തമാക്കുന്നു. കാണുന്ന കാഴ്ചകള്‍ക്കും അപ്പുറത്ത് ഒളിഞ്ഞിരിക്കുന്ന കാഴ്ചയുടെ നിഗൂഡതയാണിത്. അറിവിനപ്പുറത്തേക്ക് നീണ്ടു പോകുന്ന അറിവിന്റെ അനന്യമായ സൌന്ദര്യം സൃഷ്ടിക്കുന്നുണ്ട് ഇത്തരത്തില്‍ അദൃശ്യമായ യാഥാര്‍ത്ഥ്യങ്ങള്‍. ഈ സൌന്ദര്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് സര്‍വ്വവും ഉള്‍ക്കൊള്ളാനുള്ള വിശാലതയിലേക്ക് ഒരു സൂഫി സ്വയം രൂപാന്തരപ്പെടുന്നത്.
സൂഫിസം ചില നിര്‍വചനങ്ങള്‍
സര്‍വ്വ വിധ ജ്ഞാനങ്ങള്‍ക്കും നിര്‍വചനനങ്ങള്‍ക്കും അതീതമാം വിധം ഗുപ്തവും നിഗൂഡവുമാണ് സൂഫിസം. അതുകൊണ്ടാണ് അത് മിസ്റ്റിസിസം ആവുന്നത്. നിങ്ങള്‍ക്ക് ഒരു ഗാനം കേള്‍ക്കുമ്പോള്‍ അതിന്റെ ഭംഗിയെക്കുറിച്ച് ചിലപ്പോള്‍ പറയാന്‍ കഴിഞ്ഞേക്കാം. പക്ഷെ നിങ്ങള്‍ക്കുണ്ടായ അനുഭവം, അനുഭൂതി അത് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനോ പകര്‍ന്നുകൊടുക്കാനോ കഴിയില്ല. അതുപോലെ സൂഫിസത്തെ നിര്‍വചിക്കുമ്പോള്‍ നമ്മള്‍ ഒട്ടേറെ പരിമിതികളില്‍ ചെന്നെത്തുന്നു . എങ്കിലും മഹാത്മാക്കളായ ചില സൂഫി ഗുരുക്കന്‍മാരുടെ പ്രസക്തമായ ചില നിര്‍വചനങ്ങള്‍ താഴെ ചേര്‍ക്കുന്നു
സൂഫി ഗുരുവായ ഇബ്‌നു അഹമ്മദ് : “ദൈവത്തിന്റെ ഇച്ചയ്ക്കനുസരിച്ച് സ്വത്വത്തെ ദൈവത്തിലേക്ക് ഉപേക്ഷിക്കുന്നതാണ് സൂഫിസം”
സൂഫിഗുരുവായ ജുനൈദ് : “ഒരു തരത്തിലുള്ള ബന്ധനങ്ങളോ ഉപാധികളോ ഇല്ലാതെ നിങ്ങള്‍ എല്ലയ്‌പോഴും ദൈവത്തോടൊപ്പമിരിക്കുക. ”- സൂഫിസത്തിന്റെ സത്ത
ജുനൈദിന്റെ ഗുരുവായ മുഹമ്മദ് ഇബ്‌നു അലി അല്‍ ഖസബ്: “മഹത്തായ ഒരു ജനതയുടെ സാന്നിദ്ധ്യത്തില്‍ ഏറ്റവും വിനീതനായ ഒരു മനുഷ്യന്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒരു സമയത്ത് സ്വയം നിറ്വചിച്ച് മഹത്തരമായി പെരുമാറുന്നതാണ് സൂഫിസം” മിസ്റ്റിക്ക് ഗുരുവായ അമീറുബ്‌നു ഉസ്മാന്‍ അല്‍ മക്കി : “ഓരോ നിമിഷത്തിലും ആ നിമിഷം എന്താണോ ആവശ്യപ്പെടുന്നത് അതായിരിക്കുക എന്നതാണ് സൂഫിസം”
ആരാണ് സൂഫി?
ആരാണ് ഒരു സൂഫി?
“ആരാണോ മറ്റുള്ളവരുടെ അഭിപ്രായങളില്‍ നിന്നും കാഴ്ച്കപ്പാടുകളില്‍ നിന്നും സ്വയം വേര്‍പെടാതിരിക്കുകയും അതേ സമയം സ്വന്തം ഹൃദയത്തെ ദൈവത്തിന്റെ പരിപാവനമായ ക്ഷേത്രമായി തിരിച്ചറിയുകയും ചെയ്യുന്നത്”
എന്താണ് സൂഫി അഭിലഷിക്കുന്നത്?
“ തെറ്റായ സ്വന്തത്തെ ഉപേക്ഷിക്കുക അന്തര്‍ലീനമായ ദൈവാംശത്തെ കണ്ടത്തുക“
എന്താണ് ഒരു സൂഫി പഠിപ്പിക്കുന്നത്?
“അനിര്‍വ്വചനീയവും അനന്തവുമായ ആത്മീയാനന്ദം”
എന്താണ് ഒരു സൂഫി തേടുന്നത്?
“ബോധോദയത്തിന്റെ ദിവ്യ പ്രകാശം”
എന്താണ് ഒരു സൂഫി കാണുന്നത്?
“എല്ലാം ഒന്നാകുന്ന സമന്വയത്തിന്റെ അനന്ത സാഗരം”
എന്താണ് ഒരു സൂഫി പകര്‍ന്നുകൊണ്ടിരിക്കുന്നത്?
“സര്‍വ്വ ചരാചരങ്ങളിലേക്കും വ്യാപിക്കുന്ന അതിരറ്റതും നിസ്വാര്‍ത്ഥവുമായ സ്‌നേഹം”
എന്താണ് ഒരു സൂഫിക്ക് ലഭ്യമാവുന്നത്?
“ മഹത്തരവും നിസ്വാര്‍ത്ഥവുമായ ദിവ്യപ്രണയത്തിന്റെ ശക്തി”
എന്താണ് ഒരു സൂഫിക്ക് നഷ്ടമാവുന്നത്?
“സ്വയം, അല്ലങ്കില്‍ സ്വന്തത്തെ”
16 Comments:
സൂഫിസത്തെക്കുറിചു കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്.പ്രണയം എല്ലാത്തിന്റെയും അടിസ്താനമാവുന്ന ഒരു പ്രത്യയ ശാസ്ത്രം സമകാലിക ലോകത്തിന്റെ ഭ്രാന്താവസ്തയുടെ മറു മരുന്നാന്ണ് .ദൈവത്തെ പ്രപഞ്ചത്തിന്റെ അടിസ്താനമാക്കാത്തവര്‍ക്കു പോലും സൂഫിസം പ്രിയങ്കരമാവുന്നതു അതു കൊണ്ടത്രെ.ഭാവുകങള്‍
കൂടുതല്‍ പ്രതീക്ഷിക്കുന്നു.
മനോജ്- ദുബായി.
സ്വാഗതം.
ഈ പോസ്റ്റിനു ഇതില്‍ പറഞ്ഞിരിക്കുന്ന പ്രശ്നങ്ങളുണ്ട്. ഫയര്‍ഫോക്സ് ബ്രൌസറിനു ഈ പേജ് വഴങ്ങുന്നില്ല.
സദയം ശരിയാക്കുമല്ലോ..?
qw_er_ty
സൂഫിസത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തിന്റെതായ ചില ചിന്തകള്‍ കടന്നു വരുന്നതായി തോന്നുന്നു.ദൈവ വിശ്വാസത്തില്‍ അധിഷ്ടിതമാണ് സൂഫിസം എന്നതല്ലേ അതിന്റെ രത്നചുരുക്കം.ഈ ഭൂമിയില്‍ മാനുഷികമായ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ജീവിതം നിലവിലുള്ള സാമൂഹിക വ്യവസ്ഥിതികള്‍ക്ക് ചേര്‍ന്നതാണോ? പുരാണങ്ങളില്‍ പറയുന്ന സന്യാസത്തിന്റ്റെ ഇസ്ലാമിക പതിപ്പാണോ സൂഫിസം.ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷപെട്ട് ഒരു മായിക ലോകത്തില്‍ വിഹരികുന്ന ഒരു ചിന്താ മേഖല എന്ന് സൂഫിസത്തിനെ വിശേഷിപ്പിക്കാമോ ?
തൂടര്‍ച്ചക്കായി കാക്കുന്നു
വിനയന്‍
പ്രിയപെട്ട സലാം..
ജലലുദ്ദീന്‍ റൂമിയെ കുറിച്ച് പൈത്രികം മാസിക പസിദ്ധീകരിച്ച പുസ്തകത്തിലൂടെയാണ് ഞാന്‍ കൂടുതല്‍ അറിയുന്നത്.,അതിന് ശേഷം സൂഫിസത്തെ കുറിച്ച് പടിക്കാനാഗ്രഹിച്ചാണ് ഗൂഗിളില്‍ എത്തിയത്..അവിടെ നിന്ന് ഇവിടേക്കും..മലയാളം ബ്ലോഗുകള്‍ ചപ്പുചവറായികോണ്ടിരിക്കുന്ന(?)ഈ സമയത്ത് വ്യത്യസ്ഥമായ ഒരു പഠനം കണ്ടപ്പോള്‍ സന്തോഷം തോന്നി..കുറെ സംശയങ്ങള്‍ ഇനിയും ബാക്കി..ഒരാളെ നമ്മള്‍ എന്തടിസ്ഥാനത്തിലാണ് സൂഫി എന്ന് വിളിക്കുന്നത്?
പറഞുതന്നാല്‍ ഉപകാരം..
ഞാന്‍ സുനിലിനെ ജി ടാക്കില്‍ ആഡിയിട്ടുണ്ട്..പുറകെ ഊണ്ടാകും ശല്യമാകാതിരിക്കാന്‍ ശ്രദ്ധിക്കാം...
പ്രിയ സലാം അല്ലാഹുവിന്റെ സ്നേഹവും രക്ഷയും നിങ്ങളിലുണ്ടാവട്ടെ.
ഞാന്‍ ഒരുപാട് അറിയാന്‍ ആഗ്രഹിക്കുന്ന ഒരു മേഖലയാണു സൂഫിസം പ്രിയ സലാം, ഈവഴിയില്‍ കുറച്ചു കാര്യങ്ങള്‍ എനിക്കറിയേണ്ടതുണ്ടായിരുന്നു ചിലതു ഞാന്‍ ഇവിടെ ചോദിക്കാം,
-സൂഫിസത്തില്‍-:-
1-ഗുരുവിന്റെ പ്രസക്തി
2-വാചികമായ(തീര്‍ച്ചയായും അതോടൊപ്പം മാനസീകമായും)ദിക്രുകളുടെ ആവശ്യകത
3-ഭക്ഷണം,വസ്ത്രം,ഉറക്കം ഇവകളുടെ വിനിയോഗം
തീര്‍ച്ചയായും നമ്മെ ഇവിടെ ഇങ്ങിനെ മുട്ടിച്ചവന്‍ നേരിലും നമ്മളെ അവന്റെ സ്നേഹത്റ്റെക്കുറിച്ചുള്ള അറിവുകള്‍ പങ്കു വെക്കാന്‍ സഹായിക്കുമെന്ന പ്രാര്‍ഥ്തനാ പ്രത്യാശകളോടേ, ശിഹാബലി താനൂര്‍
abumazeera@gmail.com
This comment has been removed by the author.
soofisam is the greatest art of living, in which one can live peacefully
പ്രണയമാണെന്റെ ജീവനും ദുആയും,,,
സ്നേഹമാണ് സൂഫി, മഉനിയാണ് സൂഫി നന്ദി പറഞ്ഞതിനും, അറിഞ്ഞതിനും
സ്നേഹമാണ് സൂഫി, മഉനിയാണ് സൂഫി നന്ദി പറഞ്ഞതിനും, അറിഞ്ഞതിനും
god bless you and us
nizamudheenamani786@gmail.com
https://www.youtube.com/watch?v=AS_rCQWpBsI
https://www.youtube.com/watch?v=8atBlouS7Ow
വളരെ നന്നായിട്ടുണ്ട് . കൂടുതല്‍ പ്രതീക്ഷിക്കുന്നു.
Soofism adu paranjariyikano vayichu manasparanjariyikano. Adanbavchu ariyanulladanu.
Soofism adu paranjariyikano vayichu manasparanjariyikano. Adanbavchu ariyanulladanu.
Post a Comment
<< Home