സൂഫിസം സന്യാസമല്ല
പ്രിയപ്പെട്ട വിനയന്‍,
സൂഫിസം സന്യാസമല്ല. ഒരു സന്യാസിക്ക് സൂഫി ആവാന്‍ കഴിയുന്നതുപോലെ ഒരു ലോറി ഡ്രൈവര്‍ക്കോ ഒരു അദ്ധ്യാപകനോ സൂഫി ആവാം. സൂഫിസം ഒരു മനോഭാവമാണ്. ഇതിന്റെ വളര്‍ച്ചയും പരിണാമവും വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. സ്വാര്‍ത്ഥം വെടിഞ്ഞ് തികച്ചും പരാര്‍ത്ഥമായി ജീവിതത്തെ കാണാന്‍ കഴിയുന്ന അറിവിന്റെ ഉന്നതമായ അവസ്ഥ വെളിവാകുന്ന ഒരു ഘട്ടമാണ് ഈ മനോഭാവത്തിന്റെ അടിസ്ഥാനം. ആത്മീയത എന്നാല്‍ തികച്ചും സ്വാര്‍ത്ഥമായ കാര്യങ്ങാള്‍ക്കു വേണ്ടി ദൈവത്തെ പ്രീണിപ്പിക്കുന്ന പുകഴ്ത്തലിന്റെയും അനുഷ്ഠാനങ്ങളുടെയും ഒരു സംഘടിത പ്രസ്ഥാനമവുമ്പോള്‍. പ്രാത്ഥന എന്നത് സ്വന്തം കാര്യങ്ങള്‍ ദൈവത്തോട് പറഞ്ഞ് അതിന്റെ ലഭം കൊയ്യുന്ന രീതിയിലേക്ക് ചുരുങ്ങിപ്പോകുകയും ചെയ്യുന്ന സമകാലീക അവസ്ഥയില്‍ നിന്ന്. മറ്റുള്ളവരുടെ ഭൌതിക പ്രശ്നങ്ങളാണ് തന്റെ ആത്മീയ പ്രശ്നങ്ങള്‍ എന്ന് ഒരു സൂഫി തിരിച്ചറിയുന്നു. അവന്റെ ആധിയും വ്യഥയും തന്റെ ചുറ്റുമുള്ള മറ്റ് മനുഷ്യജീവികളുടെയും, പ്രകൃതിയുടെ തന്നെയും പ്രശ്നങ്ങളും പ്രതിസന്ധികളും മാത്രമാവുന്നു. അതുകോണ്ട് തന്നെ തനിക്ക് തന്റെ സഹജീവികളോടും പ്രകൃതിയോടും, അഖില ചരാചരങ്ങളോടുമുള്ള കടമകളും കടപ്പാടുകളും മറക്കുകയോ ഒളിച്ചോടുകയോ ചെയ്യുന്നവനല്ല സൂഫി. പക്ഷേ വ്യത്യാസമെന്തന്നു വെച്ചാല്‍ സാധാരണ രീതിയില്‍ ഒരു മതവിശ്വാസിയെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന, ദൈവത്തില്‍ നിന്നു ലഭിക്കാന്‍ പോകുന്ന സ്വര്‍ഗ്ഗത്തോടുള്ള ഭ്രമമോ അതെല്ലെങ്കില്‍ മറ്റെന്തങ്കിലും ഭൌതിക നേട്ടങ്ങളോ ഒന്നും തന്നെയല്ല ഒരു സൂഫിയുടെ പ്രേരണ. മറിച്ച് ദൈവത്തോടുള്ള അടങ്ങാത്ത പ്രണയമാണ് അവനെ പ്രേരിതനാക്കുന്നത്. മറ്റ് മനുഷ്യജീവികളെയും , സര്‍വ്വ ചരാചരങ്ങളിലേക്ക് പകരുന്നതിലൂടെ അവന്റെ പ്രണയം ചെന്നത്തുന്നത് ദൈവത്തിലേക്കാണ് എന്ന് അവന്‍ തിരിച്ചറിയുന്നു. അവന്‍ സ്വയം നഷ്ടമാവുന്നതും ഉപേക്ഷിക്കപ്പെടുന്നതും ദൈവത്തിലേക്കാണ്. ഇതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ സൂഫി വര്യന്മാരുടെയും മിസ്റ്റിക്കുകളുടെയും ചരിത്രത്തില്‍ നിന്നും നമുക്ക് വ്യക്തമാകും.
3 Comments:
സന്ന്യാസവും ഒരു മനോഭാവം തന്നെയല്ലെ. കാഷായമിട്ടവര്‍ സന്ന്യാസികളല്ല, അതിടാത്തവര്‍ സന്ന്യാസികളല്ലന്നുമില്ല. എങ്കില്‍ എന്തിന് സൂഫിസത്തെയും സന്ന്യാസത്തെയും വേറിട്ട് കാണണം?
നന്നായിരിക്കുന്നു. അടുത്ത ഭാഗം വരട്ടേ. ഇവിടെ സന്യാസത്തിന്റെയും സൂഫിസത്തിന്റെയും വ്യക്തമായ നിര്‍വ്വചനം ആവശ്യമായി വരുന്നു.
കൂടുതല്‍ പ്രതീക്ഷിക്കുന്നു.
സൂഫി വനിത റാബിഅ സഅദിയ്യ:“നിന്നെ ഞാന്‍ ആരാധിക്കുന്നത് നരകത്തോടുള്ള ഭയം കോണ്ടാണേങ്കില്‍ എന്നെ നീ നരകത്തിലീടുക.
നിന്നെ ഞാന്‍ ആരാധിക്കുന്നത് സ്വര്‍ഗ്ഗം കിട്ടാനുള്ള അഭിലാഷം കോണ്ടാണെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ എനിക്കെതിരെ കോട്ടിയടക്കുക
നിന്നെ ഞാന്‍ ആരാധിക്കുന്നത് നിന്നെ ലഭിക്കാന്‍ മാത്രമാണെന്ന് നീ അറിയുന്നുവെങ്കില്‍ നിന്റെ ആ സാമിപ്യം നി നിഷേധിക്കാതിരിക്കുക.”
Post a Comment
<< Home