Thursday, November 23, 2006

പ്രണയം, പ്രാര്‍ത്ഥന, ജീവിതം - ഖലീല്‍ ജിബ്രാന്‍

ജീവിതം ആഗ്രഹപ്രേരിത സ്വപ്നങ്ങളാല്‍ ശല്യം ചെയ്യപ്പെടുന്ന ഉറക്കമാണ്


വന്യതയില്‍ വിശ്വാസമോ അശ്വസ്തമായ അവിശ്വാസമോ ഇല്ല. ഗാനമാലപിക്കുന്ന പക്ഷികള്‍ക്ക് സത്യം, ആഗ്രഹം, ദുഖം ഇവയിലൊന്നും അശേഷം പിടിവാശിയുമില്ല.


സനാതത്വത്തിലേക്ക് പ്രത്യാഗമനം ചെയ്യുന്നവര്‍ക്ക് മാത്രമേ അനശ്വരതയെ ഭൂമിയില്‍ തേടി കണ്ടത്താനാവൂ.

ഇരുട്ടിന്റെ വഴി പിന്നിടാതെ ഒരാളും ഉദയത്തില്‍ എത്തുകയില്ല.


പ്രേമമേ നീയനന്തം വാഴുക ഏകാന്തതകളില്‍ വിരസ‌തകളെ കെട്ടിപ്പിടിച്ചുകൊണ്ട് രണ്ടാമതൊരു ഹൃദയത്തോട് ഇണചേരാന്‍ അതു നിന്നെ പ്രാപ്തനാക്കുന്നു.

ദൈവത്തിന്റെ നിഴലാണ് ക്ലേശം. ദുഷിച്ച ഹൃദയങ്ങളുടേ സാമ്രാജ്യത്തില്‍ അതിനു നിലനില്പില്ല.

സ്‌നേഹിക്കുമ്പോള്‍ ദൈവം നിങ്ങളുടെ ഹൃദയത്തിലുണ്ട് എന്ന് നിങ്ങള്‍ പറയരുത്; ഞാന്‍ ദൈവത്തിന്റെ ഹൃദയത്തിലാണ് എന്ന് പറയുക.

സ്‌നേഹിക്കുന്ന ആത്മാക്കളോട് മൌനത്തിലൂടെയാണ് സത്യം സംവദിക്കുന്നത്.

കവിത ഒരു അഭിപ്രായം ആവിഷ്കരിക്കലല്ല: നീറുന്ന ഒരു മുറിവില്‍ നിന്നോ മന്ദഹസിക്കുന്ന ഒരു വദനത്തില്‍ നിന്നോ ഉയരുന്ന ഒരു ഗാനമാണത്.

ഏകദൈവത്തിന്റെ സ്നേഹഹസ്തത്തിലെ വിരലുകളാണ് വിവിധ വഴികളായ മതങ്ങള്‍.

മരണം ശരീരത്തിന്റെ അവസാനത്തില്‍ നിന്നുമുള്ള ആത്മാവിന്റെ യാത്രയുടെ തുടക്കമാണ്.

3 Comments:

At 4:52 AM, Blogger mohammed kundukkara said...

ഏകദൈവത്തിന്റെ സ്നേഹഹസ്തത്തിലെ വിരലുകളാണ് വിവിധ വഴികളായ മനുഷ്യർ എന്നല്ലേ കൂടുതൽ ശരി.

 
At 9:23 AM, Blogger കൽപ്പാന്തകൻ said...

ഹാ... !..സുന്ദര വദനങ്ങൾ... മേൽക്കുമേൽ ,രാവിൽ പൊഴിഞ്ഞ അത്തിപ്പഴം പോൽ... മനോഹരം.'

 
At 8:58 PM, Blogger vvakareem said...

സ്‌നേഹിക്കുമ്പോള്‍ ദൈവം നിങ്ങളുടെ ഹൃദയത്തിലുണ്ട് എന്ന് നിങ്ങള്‍ പറയരുത്; ഞാന്‍ ദൈവത്തിന്റെ ഹൃദയത്തിലാണ് എന്ന് പറയുക.
മനുഷ്യ ശരീരവും അത്യുന്നതിയിൽ എത്തും എന്നതിനുള്ള ആധാരം. ..

ക്ഷമ(ഇന്നല്ലാഹ മഅസ്വാബിരീൻ)

 

Post a Comment

<< Home