Saturday, November 25, 2006

പ്രേമം

ഭൌതിക മാനങ്ങ്ളുടെ തിട്ടപ്പെടുത്തെലുകളിലേക്ക് ചുരുങ്ങിപ്പോകാന്‍ സ്വയം വിസമ്മാതിക്കുന്ന പ്രേമത്തിന്റെ അനന്തമായ വികാസങ്ങളെ രേഖപ്പെടുത്തുന്നതാണ് മഹാനായ സൂഫി വര്യന്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ പ്രിയ ശിഷ്യനായിരുന്ന മിസ്റ്റിക്ക് കവി അമീര്‍ ഖുസ്രുവിന്ന് പ്രേമത്തിന്റെ ആഴം മനസ്സിലാക്കികൊടുക്കാന്‍ പറഞ്ഞുകൊടുത്ത താഴെപ്പറയുന്ന കഥ(ഇ.എം. ഹാഷിമിന്റെ മിസ്റ്റിസിസം ഒരു മുഖവുര എന്ന പുസ്തകത്തില്‍ നിന്നും എടുത്തത്)

രാജകൊട്ടാരത്തിലെ അലക്കുകാരനായ അച്ചന്‍, രാജകുമാരിയുടെ മാത്രം വസ്ത്രം അലക്കുന്നതിന്നും പ്രത്യേകം പരിമളം ചേര്‍ത്ത് അടുക്കിവെക്കുന്നതിനും അയാളുടെ യുവാവായ മകനെ നിയോഗിച്ചു. മകന്‍ അതില്‍ മിടുക്കനായിരുന്നു രാജകുമാരിയെ അയാള്‍ക്ക് ഒരിക്കലും കാണാന്‍ കഴിഞ്ഞില്ലെങ്കിലും അലക്കാനായി കൊണ്ടിടുന്ന വസ്ത്രങ്ങളിലൂടെ അവളുടെ ഗന്ധം അയാള്‍ അറിഞ്ഞു. അയാള്‍ രാജകുമാരിയെ പ്രേമിക്കാനും തുടങ്ങി. രാജകുമാരിയെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും. അയാള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. രാജകുമാരി ചെറുപ്പമാണന്നും അതി സുന്ദരിയാണന്നും അയാള്‍ മറ്റ് ഭൃത്യന്മാരിലൂടെ അറിഞ്ഞു. അപ്പോഴൊക്കെ രാജകുമാരിയുടെ വസ്ത്രങ്ങള്‍ വളരെ ശ്രദ്ധയോടെ അടുക്കിവെക്കുകകയും ചിലപ്പോഴൊക്കെ അടുക്കിവെച്ചവെയ്ക്കു മേലെ കൈപ്പത്തി വെച്ച് തന്റെ പ്രേമം പ്രകടിപ്പിക്കുകയും ചെയ്തു. ഇതയാള്‍ക്കു കുറച്ചൊന്നുമല്ല ആനന്ദവും പ്രേമവശ്യതയും നല്‍കിയത്. മകനിലെ ഈ മാറ്റം പിതാവായ അലക്കുകാരന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആദ്യമാദ്യം അയാള്‍ അതത്ര കാര്യമാക്കിയില്ല. എന്നാല്‍ അയാള്‍ കൊണ്ടുവന്ന വിവാഹ അഭ്യര്‍ത്ഥന പോലും മകന്‍ നിരസിച്ചപ്പോള്‍ കാര്യം പന്തികേടാണന്ന് അച്ചനു മനസ്സിലായി. അയാളും ഭാര്യയും അയാളുടെ സുഹൃത്തും കൂടി ഒരു കാര്യം തീരുമാനിച്ചു. മകനില്‍ നിന്ന് രാജകുമാരിയുടെ വസ്ത്രങ്ങള്‍ അലക്കുന്ന ജോലി മാറ്റുക. അതയാള്‍ക്കു പ്രശ്‌നമുണ്ടാക്കുമെന്നറിയുന്നതുകൊണ്ട്, രാജകുമാരി മരിച്ചതായോ വിവാഹം ചെയ്ത് കൊട്ടാരം വിട്ടതായോ പറയാമെന്നും അവര്‍ പദ്ധതിയിട്ടു.അച്ചന്‍ രാജകുമാരിയുടെ മരണവാര്‍ത്ത പറഞ്ഞതും മകന്‍ നിലത്ത് വീണതും ഒന്നിച്ചായിരുന്നു. അവന്‍ പിന്നെ എഴുന്നേറ്റില്ല, ഇത്ര ഗാഡമായ പ്രേമം രാജകുമാരിയെ ഒരിക്കല്‍ പൊലും കാണാത്ത അയാള്‍ക്കുണ്ടായിരുന്നു എന്ന് അച്ചന്‍ പോലും അറിഞ്ഞിരുന്നില്ല.

മകന്റെ മരണത്തില്‍ മാതാപിതാക്കള്‍ ഏറെ സങ്കടപ്പെട്ടു.പുതിയ ആള്‍ രാജകുമാരിയുടെ വസ്ത്രങ്ങള്‍ അലക്കാനും അടുക്കിവെച്ച് രാജകുമാരിക്ക് കൊടുത്തയക്കാനും തുടങ്ങി. എന്നാല്‍ വസ്ത്രം അലക്കി ഒതുക്കി അയക്കുന്നതിലും പരിമളം പൂശുന്നതിലുമെല്ലാം കാര്യമായ മാറ്റം വന്നത് രാജകുമാരി ശ്രദ്ധിച്ചു. പഴയ ശ്രദ്ധയും അടുക്കിവെച്ചിരിക്കുന്ന രീതിയും സുഗന്ധവുമെല്ലാം നഷ്ടമായിരിക്കുന്നു. ആരാണ് തന്റെ വസ്ത്രങ്ങള്‍ അലക്കുന്നതെന്ന് രാജകുമാരി അന്വേഷിച്ചു. പുതിയ ആ‍ളാണെന്ന് ഉത്തരം കിട്ടി. പഴയ ആള്‍ പെട്ടന്ന് മരിച്ചതായും അറിഞ്ഞു. തന്റെ വസ്ത്രങ്ങള്‍ ഇത്രയും കാലം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തിരുന്ന ആളെ താനൊരിക്കലും കണ്ടില്ലല്ലോ എന്നോര്‍ത്ത് രാജകുമാരി ഭൃത്യയെയും കൂട്ടി ശ്‌മശാനത്തിലേക്ക് പോയി.അയാളുടെ കല്ലറയ്ക്കു മുന്നില്‍ രാജകുമാരി നിന്നു. താനൊരിക്കലും മുഖാമുഖം കണ്ടിട്ടില്ലാത്ത ചെറുപ്പക്കരന്റെ കല്ലറയില്‍ രാജകുമാരി ഒരു പുഷ്പം വെച്ചു. കല്ലറ ആനിമിഷം അനങ്ങുകയും അതില്‍ നിന്നും പ്രേമസുഗന്ധം ഉണ്ടാവുകയും ചെയ്തു. രാജകുമാരി ആദ്യമായി അനുഭവിച്ച പ്രേമത്തിന്റെ സുഗന്ധത്തില്‍ അമരുകയും കല്ലറയില്‍ വീഴുകയും അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

19 Comments:

At 3:48 AM, Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

സ്നേഹിതരേ,
പ്രണയകവിതകളെക്കുറിച്ച്‌ ചാരുകേശിയില്‍ ചര്‍ച്ചചെയ്യുന്നതിനിടയില്‍, അപ്രതീക്ഷിതമായി ഇതാ ഇവിടെ നല്ലൊരു പോസ്റ്റ്‌ വായിച്ചു. പ്രേമത്തിന്റെ ചില മായാജലങ്ങള്‍ ഇങ്ങനെയുമുണ്ടാവം. സൂഫിസത്തിലെ ഈ പോസ്റ്റ്‌ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.

 
At 4:28 AM, Blogger ചില നേരത്ത്.. said...

പ്രണയത്തിന്റെ സ്ഥിരം ഇമേജറികളിലൂടെ വിരഹത്തിന്റെ കണ്ണീര്‍ പൊഴിക്കുന്ന കവിതകള്‍ വഴി ഒഴുകുന്ന പ്രണയത്തിന്റെ മധുരമല്ല, സൂഫീ കഥയിലൂടെ രുചിക്കുന്ന പ്രണയത്തിന്റെ മധുരം.
കാലാതീതമായ കഥകള്‍ കേട്ട് നാളൊരുപാടായിരിക്കുന്നു. സുനില്‍ കാണിച്ചു തന്ന ഈ കേള്‍ക്കാത്ത കഥയ്ക്കൊരുപാട് നന്ദി.

 
At 6:10 PM, Blogger ടി.പി.വിനോദ് said...

നന്നായി സുനില്‍..പ്രണയത്തിന്റെ അതിലംഘനങ്ങളെ ഓര്‍മ്മിപ്പിച്ചതിന് നന്ദി...

 
At 12:48 AM, Blogger വിനയന്‍ said...

സ്നേഹിതനെ
ഓര്‍മകള്‍ എന്റെ വിരഹ വേദനയുടെ മുറിവുകള്‍ കൂടുതല്‍ എരിവുള്ളതാക്കുന്നു.എങ്കിലും അതിരുകളില്ലാത്ത പ്രണയത്തിന്റെ മധുരം ഞാനനുഭവിക്കുന്നു.കഥ എന്റെ ഓര്‍മകളോട് ചേര്‍ന്നു നില്‍ക്കുന്നു.പ്രണയം പുതിയ ചാലകത്തില്‍ഊടെ ഒഴുകിത്തുടങ്ങുന്നത് ഞാന്‍ സന്തോഷത്തോടെ കാണുന്നു.അക്ഷരങ്ങള്‍ക്ക് അതീതമായ പ്രേമത്തിന്റെ അനശ്വര ജാലകമായി ഈ ബ്ലോഗ് മാറട്ടെ എന്ന് ആശംസിക്കുന്നു.

ഒരുപാട് നന്ദി

 
At 1:11 AM, Blogger K.V Manikantan said...

ബൂലോക കൂടപ്പിറപ്പുകളേ,
ഈ കൊച്ചു കഥ വായിച്ചിട്ടില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച പ്രേമകഥ നിങ്ങള്‍ വായിച്ചിട്ടില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ അത് അതിശയോക്തി ആണെന്ന് നിങ്ങള്‍ കരുതരുത്.

സുനില്‍ ഇനിയും ഇങ്ങനെയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കട്ടെ.

 
At 1:20 AM, Blogger Sreejith K. said...

ഇതു റൊമാന്‍സോ ഫാന്റസിയോ? :D

 
At 1:23 AM, Blogger കുറുമാന്‍ said...

സുനിലേ, മനോഹരമായിരിക്കുന്നു.

എന്ത് കൊണ്ട് ഇത്രയും നാള്‍ ഞാനീ ബ്ലോഗ് കണ്ടില്ല.

കൂട്ടരെ കടന്നുവരൂ, സങ്കുചിതന്‍ പറഞ്ഞത് തന്നെ ഞാനും ആവര്‍ത്തിക്കുന്നു

 
At 1:31 AM, Blogger Peelikkutty!!!!! said...

കേള്‍ക്കാത്ത കഥ...; നല്ല കഥ!

 
At 1:35 AM, Blogger സു | Su said...

ഇ എം ഹാഷിമിന്റെ പുസ്തകത്തില്‍ ഉള്ളതാണല്ലേ. നന്ദി.

 
At 1:48 AM, Blogger Siju | സിജു said...

ഇതു ഞാന്‍ കേട്ടിട്ടുണ്ട്
പക്ഷേ, കഥ പറഞ്ഞു തന്ന ആള്‍ അന്നു പറഞ്ഞത് ഖലീല്‍ ജിബ്രാന്റെയാണെന്നാ. ഇനി അങ്ങേരും ഇങ്ങനെ വല്ല കവിതയും എഴുതിയിട്ടുണ്ടോ

 
At 2:11 AM, Blogger ശിശു said...

ശിശുവിന്റെയും ഒരു കയ്യൊപ്പ്‌, പ്രേമത്തിന്റെ മാസ്മരികതയ്ക്‌ മുന്നില്‍ നമ്രശിരസ്സോടെ..

 
At 4:38 AM, Blogger ഹേമ said...

ഈ വരികളിലെ കഥ കേട്ടിട്ടുള്ളതാണെങ്കിലും
ബ്ലോഗ് വായനക്കാര്‍ക്കിടയില്‍ കൊണ്ടുവന്ന സുനിലിന് അഭിനന്ദനങ്ങള്‍.

മഹത്താ‍യ പ്രണയം ദിവ്യമായതും

 
At 7:51 AM, Blogger വേണു venu said...

കേള്‍ക്കാത്ത ഈ മനോഹര കഥ കേള്‍പ്പിച്ചതിനു് സുനിലേ നന്ദി.

 
At 9:21 PM, Blogger വിചാരം said...

സുനില്‍ ഞാനിവിടെ വൈകിയാണ് എത്തിയതെങ്കിലും എന്‍റെ കൈപ്പട ഞാനിവിടെ പതിക്കുന്നു .... എന്തുകൊണ്ട് ഇങ്ങനെയുള്ള പോസ്റ്റുകള്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്നു .... എല്ലാം അങ്ങനെയാണല്ലോ അല്ലേ സുനില്‍ നല്ലത് നായ തിന്നില്ലല്ലോ (ഈ വാക്ക് ആരേയും കുറ്റപ്പെടുത്താനല്ല ഒരു പഴമൊഴി പറഞ്ഞന്നൊള്ളൂ)
പ്രേമത്തിന്‍റെ മഹത്വം .. ബഷീറിന്‍റെ മതിലുകള്‍ പോലെ
ഈ രചനയല്ലേ ബൂലോഗ ക്ലബ്ബില്‍ ഇടേണ്ടത് ??

 
At 10:42 PM, Blogger മുല്ലപ്പൂ said...

സുനിലേ,
കേള്‍ക്കാത്ത കഥ. വ്യത്യസ്ഥമായ, നല്ല പ്രണയ കഥ.

 
At 10:53 PM, Blogger PRAVEEN P S said...

അറിയാത്ത ലോകത്തിലേക്കുള്ള ആദ്യത്തെ ചുവട്,മരണത്തിന്റെ ആദ്യ രുചി - ഈ കഥ എന്റെയും ആദ്യ മരണം ഓര്‍മപ്പെടുത്തുന്നു

 
At 7:48 AM, Blogger mammoos said...

very good... cute story.. nice presentation... Thanks

 
At 3:29 PM, Blogger Unknown said...

വളരെ നന്നായിരിക്കുന്നു അവതരണവും
ശൈലിയും

 
At 3:30 PM, Blogger Unknown said...

വളരെ നന്നായിരിക്കുന്നു

വരികളും
ശൈലിയും

 

Post a Comment

<< Home