Wednesday, February 21, 2007

പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍

പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങളെക്കുറിച്ച് ജിബ്രാന്‍ എഴുതുന്നു

സ്‌നേഹത്തിന്റെ നിഗൂഡതയേയും സുകൃതത്തേയും പറ്റി വഴിയാത്രക്കാരോട് വിവരണം തേടാന്‍ ഇന്നലെ ഞന്‍ ദേവാലയപടിവതില്‍ക്കല്‍ ചെന്നു. വിഷാദഭാവത്തോടു കൂടിയ ഒരു മെലിഞ്ഞ വൃദ്ധന്‍ എന്റെ അരികിലൂടെ കടന്നു പോയി. നേടുവീര്‍പ്പുകളോടെ അയാള്‍ പറഞ്ഞു “ആദിമനുഷ്യനിലൂടെ നമ്മിലേക്കു പകര്‍ന്ന പ്രകൃതിദത്തമായ ബലഹീനതയാണ് സ്‌നേഹം”

പൌരുഷത്തോടെ ഒരു യുവാവു പറഞ്ഞു “സ്‌നേ‌ഹം നമ്മുടെ വര്‍ത്തമാനത്തെ ഭൂതത്തിലും ഭാവിയിലും കൂട്ടിയോജിപ്പിക്കുന്നു”. അപ്പോള്‍ ക്ഷീണിച്ച മുഖത്തോടു കൂടിയ ഒരു സ്ത്രീ നെടുവീര്‍പ്പുകളോടെ പറഞ്ഞു “ നരകത്തിന്റെ ഗഹ്വലതറ്യില്‍ നിന്നും ഇഴഞ്ഞത്തുന്ന കറുത്ത അണലികളാല്‍ കുത്തിവെക്കപ്പെടുന്ന മാരകമായ വിഷമാണ് സ്‌നേഹം വിഷം നിര്‍മ്മലമായ മഞ്ഞുകട്ടപോലെ കാണപ്പെടുകയും ദാഹിച്ചു തൊണ്ടവരണ്ട ആത്മാവ് ഒഔത്സുക്യത്തോടെ അത് കുടിക്കുകയും ചെയ്യുന്നു എന്നാല്‍ ആദ്യ ലഹരിക്കു ശേഷം കുടിച്ചയാള്‍ രൊഗബാധിതനാകുകയും മെല്ലെ മെല്ലെ മരണപ്പെടുകയും ചെയ്യുന്നു”. അപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട്‌ സുന്ദരിയായ, തുടുത്ത കവിളുകളോടു കൂടിയ യുവതി മൊഴിഞ്ഞു “നവ വധുക്കളുടെ പുലരികളെ ആനന്ദിപ്പിക്കുന്ന വീഞ്ഞാണ് സ്‌നേഹം. വിശുദ്ധമായ ആത്മാവിനെ പോഷിപ്പിക്കുകയും നക്ഷത്രങ്ങളിലേക്ക് ഉയരാന്‍ അത് പ്രാപ്തമാക്കുകയും ചെയ്യുന്നു” അവള്‍ക്കു ശേഷം കടന്നു വന്ന കറുത്ത മേലങ്കി ധരിച്ച താടിയും മുടിയുമുള്ള മനുഷ്യന്‍ കോപത്തോടെ പറഞ്ഞു “യുവത്വത്തോടു കൂടി ആരംഭിക്കുകയും അവസാനിക്കുകയൂം ചെയ്യുന്ന അന്ധമായ അജ്ഞതയാണ് സ്‌നേഹം”. മറ്റൊരാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു “സ്‌നേഹം ഒരു ദൈവിക ജ്ഞാനമാണ് അത് ദൈവത്തെപ്പോലെ മനുഷ്യരെ കാണാന്‍ പ്രാപ്തനാക്കുന്നു”.

അപ്പോള്‍ ക്ഷീണിച്ചവശനായ ഒരു വൃദ്ധന്‍ ഗദ്ഗതത്തോടെ പറഞ്ഞു “സ്‌നേഹം ശ്‌മശാന മൂകതയില്‍ ശരീരത്തിന്റെ വിശ്രമമാണ്. ആത്മാവിന്റെ പ്രശാന്തത അനശ്വരതയുടെ അഗാധതയിലാണ് “.

അദ്ദേഹത്തിനു ശേഷം ഒരഞ്ചു വയസ്സുകാരന്‍ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു “സ്നേഹം എന്റെ മാതാപിതാക്കളാകുന്നു എന്നാല്‍ ഒരാളും അതറിയുന്നൈല്ല സ്‌നേഹം എന്റെ മാതാപിതാക്കളെ സംരക്ഷിക്കുമെന്നും”.

ഇത്രകാലം ഓരോരുത്തരും അവരവരുടെ ഭാവനയിലും പ്രതീക്ഷയിലും ഇച്ചാഭംഗത്തിലുമുള്ള സ്‌നേഹത്തെക്കുറിച്ച് പറഞ്ഞ് കടന്നുപൊയി
എന്നിട്ടും സ്നെഹത്തെക്കുറിച്ചുള്ള നിഗൂഡത ഇപ്പോഴും അവശേഷിക്കുന്നു.

(അസീസ് തരുവണ മൊഴിമാറ്റം ചെയ്ത ഖലീല്‍ ജിബ്രാന്റെ പ്രണയവും ധ്യാനവും എന്ന പുസ്തകത്തില്‍ നിന്ന്‍)

11 Comments:

At 8:44 AM, Blogger സുനില്‍ സലാം said...

പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങളെക്കുറിച്ച് ജിബ്രാന്‍ എഴുതുന്നു

 
At 8:10 AM, Blogger deepdowne said...

വളരെ നാളുകള്‍ക്ക്‌ ശേഷം എനിക്ക്‌ ഒരു ബ്ലോഗ്‌ വല്ലാതെ ഇഷ്ടമായി :p സുനില്‍,നന്ദി!

 
At 9:49 AM, Blogger കൈയൊപ്പ്‌ said...

നല്ല ശ്രമം സുന്ല്‍ സലാം.
തുടരാമോ...

 
At 3:41 AM, Blogger വല്യമ്മായി said...

This comment has been removed by the author.

 
At 3:43 AM, Blogger വല്യമ്മായി said...

ഇതില്‍ പറഞ്ഞ നിര്‍വചനങ്ങളില്‍ ഏറ്റവും ഉത്തമമെന്ന് എനിക്ക് തോന്നിയത്:“സ്‌നേഹം ഒരു ദൈവിക ജ്ഞാനമാണ് അത് ദൈവത്തെപ്പോലെ മനുഷ്യരെ കാണാന്‍ പ്രാപ്തനാക്കുന്നു“ ഇതാണ്. ദൈവത്തിന് നമ്മോടുള്ള സ്നേഹം നമ്മില്‍ ദൈവചൈതന്യം ഉണ്ടെങ്കില്‍ മറ്റുള്ളവരോട് നമുക്ക് തോന്നേണ്ടതല്ലേ. മറ്റുള്ള അര്‍ത്ഥങ്ങള്‍ അപൂര്‍ണ്ണമാകുന്നതിന്റെ കലികമാകുന്നതിന്റെ കാരണമെന്തെന്നോ, ദൈവം റഹ്മാനും റഹീമുമാണ് തന്നെ പിന്തുടരുന്നവരേയും തന്നെ വെറുക്കുന്ന്അവരേയും ദൈവം സ്നേഹിക്കുന്നു. ഇതില്‍ ആദ്യത്തെ വിഭാഗത്തെ മാത്രം സ്നേഹിക്കുമ്പോഴാണ് സ്നേഹം അപൂര്‍ണ്ണവും ആപേക്ഷികവും നിഗൂഡവുമാകുന്നത്.

ഒരു സംശയം കൂടി തലേക്കെട്ടിലെ പ്രണയമെങ്ങനെ ലേഖനത്തില്‍ സ്നേഹമായി,രണ്ടിനും ഒരേ അര്‍ത്ഥവ്യാപ്തിയാണോ സൂഫിസം കാണുന്നത്?

 
At 5:06 AM, Blogger chithrakaranചിത്രകാരന്‍ said...

പ്രിയ സുനില്‍ സലാം,
എല്ലാം മഹനീയമായ വാക്കുകളാണ്‌. എന്നാല്‍, ചിത്രകാരനെ സബന്ധിച്ചിടത്തോളം നിറഞ്ഞ മനസ്സില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ആനന്ദാശ്രുവാണ്‌ സ്നേഹം.

 
At 1:57 AM, Blogger azeeztharuvana said...

Dear sunil,
I visit your blog.
beatiful.

Azeeztharuvana
sub editor
thejas daily
mediacity
calicut-27
Ph:9447964794

 
At 11:22 PM, Blogger kilukkampetty said...

'അന്ധമായ് അഞതയാണ്‍ സ്നേഹം.'വളരെ നന്നായിട്ടുണ്ട്.
ബാക്കി കൂടെ വായിക്കട്ടെ.

 
At 7:45 AM, Blogger ea jabbar said...

കൊള്ളാം...

 
At 10:47 PM, Blogger Abid said...

dear suni
As the life fight to survive in this competitive world, people like me really missing lots of valuable blogs like this. no doubts it's a Good one, I too became a fan of your blog . I am afraid that I too started following soofisam :-.
Good Luck Buddy
Abid

 
At 11:59 PM, Blogger വിനയന്‍ said...

നല്ല കഥ. പ്രണയത്തിന്റെ നിഗൂഡതകള്‍ക്ക് മനുഷ്യനോളം പഴക്കമുണ്ടല്ലോ.

 

Post a Comment

<< Home