Wednesday, February 21, 2007

പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍

പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങളെക്കുറിച്ച് ജിബ്രാന്‍ എഴുതുന്നു

സ്‌നേഹത്തിന്റെ നിഗൂഡതയേയും സുകൃതത്തേയും പറ്റി വഴിയാത്രക്കാരോട് വിവരണം തേടാന്‍ ഇന്നലെ ഞന്‍ ദേവാലയപടിവതില്‍ക്കല്‍ ചെന്നു. വിഷാദഭാവത്തോടു കൂടിയ ഒരു മെലിഞ്ഞ വൃദ്ധന്‍ എന്റെ അരികിലൂടെ കടന്നു പോയി. നേടുവീര്‍പ്പുകളോടെ അയാള്‍ പറഞ്ഞു “ആദിമനുഷ്യനിലൂടെ നമ്മിലേക്കു പകര്‍ന്ന പ്രകൃതിദത്തമായ ബലഹീനതയാണ് സ്‌നേഹം”

പൌരുഷത്തോടെ ഒരു യുവാവു പറഞ്ഞു “സ്‌നേ‌ഹം നമ്മുടെ വര്‍ത്തമാനത്തെ ഭൂതത്തിലും ഭാവിയിലും കൂട്ടിയോജിപ്പിക്കുന്നു”. അപ്പോള്‍ ക്ഷീണിച്ച മുഖത്തോടു കൂടിയ ഒരു സ്ത്രീ നെടുവീര്‍പ്പുകളോടെ പറഞ്ഞു “ നരകത്തിന്റെ ഗഹ്വലതറ്യില്‍ നിന്നും ഇഴഞ്ഞത്തുന്ന കറുത്ത അണലികളാല്‍ കുത്തിവെക്കപ്പെടുന്ന മാരകമായ വിഷമാണ് സ്‌നേഹം വിഷം നിര്‍മ്മലമായ മഞ്ഞുകട്ടപോലെ കാണപ്പെടുകയും ദാഹിച്ചു തൊണ്ടവരണ്ട ആത്മാവ് ഒഔത്സുക്യത്തോടെ അത് കുടിക്കുകയും ചെയ്യുന്നു എന്നാല്‍ ആദ്യ ലഹരിക്കു ശേഷം കുടിച്ചയാള്‍ രൊഗബാധിതനാകുകയും മെല്ലെ മെല്ലെ മരണപ്പെടുകയും ചെയ്യുന്നു”. അപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട്‌ സുന്ദരിയായ, തുടുത്ത കവിളുകളോടു കൂടിയ യുവതി മൊഴിഞ്ഞു “നവ വധുക്കളുടെ പുലരികളെ ആനന്ദിപ്പിക്കുന്ന വീഞ്ഞാണ് സ്‌നേഹം. വിശുദ്ധമായ ആത്മാവിനെ പോഷിപ്പിക്കുകയും നക്ഷത്രങ്ങളിലേക്ക് ഉയരാന്‍ അത് പ്രാപ്തമാക്കുകയും ചെയ്യുന്നു” അവള്‍ക്കു ശേഷം കടന്നു വന്ന കറുത്ത മേലങ്കി ധരിച്ച താടിയും മുടിയുമുള്ള മനുഷ്യന്‍ കോപത്തോടെ പറഞ്ഞു “യുവത്വത്തോടു കൂടി ആരംഭിക്കുകയും അവസാനിക്കുകയൂം ചെയ്യുന്ന അന്ധമായ അജ്ഞതയാണ് സ്‌നേഹം”. മറ്റൊരാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു “സ്‌നേഹം ഒരു ദൈവിക ജ്ഞാനമാണ് അത് ദൈവത്തെപ്പോലെ മനുഷ്യരെ കാണാന്‍ പ്രാപ്തനാക്കുന്നു”.

അപ്പോള്‍ ക്ഷീണിച്ചവശനായ ഒരു വൃദ്ധന്‍ ഗദ്ഗതത്തോടെ പറഞ്ഞു “സ്‌നേഹം ശ്‌മശാന മൂകതയില്‍ ശരീരത്തിന്റെ വിശ്രമമാണ്. ആത്മാവിന്റെ പ്രശാന്തത അനശ്വരതയുടെ അഗാധതയിലാണ് “.

അദ്ദേഹത്തിനു ശേഷം ഒരഞ്ചു വയസ്സുകാരന്‍ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു “സ്നേഹം എന്റെ മാതാപിതാക്കളാകുന്നു എന്നാല്‍ ഒരാളും അതറിയുന്നൈല്ല സ്‌നേഹം എന്റെ മാതാപിതാക്കളെ സംരക്ഷിക്കുമെന്നും”.

ഇത്രകാലം ഓരോരുത്തരും അവരവരുടെ ഭാവനയിലും പ്രതീക്ഷയിലും ഇച്ചാഭംഗത്തിലുമുള്ള സ്‌നേഹത്തെക്കുറിച്ച് പറഞ്ഞ് കടന്നുപൊയി
എന്നിട്ടും സ്നെഹത്തെക്കുറിച്ചുള്ള നിഗൂഡത ഇപ്പോഴും അവശേഷിക്കുന്നു.

(അസീസ് തരുവണ മൊഴിമാറ്റം ചെയ്ത ഖലീല്‍ ജിബ്രാന്റെ പ്രണയവും ധ്യാനവും എന്ന പുസ്തകത്തില്‍ നിന്ന്‍)